കൊങ്ങായി മുസ്തഫ അനുസ്മരണം നടത്തി .

Posted on: October 31, 2015 11:52 am | Last updated: October 31, 2015 at 11:52 am
SHARE
സൗദി നാഷണല്‍ കമ്മിറ്റിയുടെ  കീഴില്‍  ഹജ്ജ് വണ്ടിയര്‍ സേവനം ചയ്ത  റിയാദ് കണ്ണൂര്‍ ജില്ലാ  കെ എം സി സി  പ്രവര്‍ത്തകരെ  പ്രശംസാ പത്രം  നല്‍കി ആദരിക്കുന്നു
സൗദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് വണ്ടിയര്‍ സേവനം ചയ്ത റിയാദ് കണ്ണൂര്‍ ജില്ലാ കെ എം സി സി പ്രവര്‍ത്തകരെ പ്രശംസാ പത്രം നല്‍കി ആദരിക്കുന്നു

റിയാദ് :കണ്ണൂര്‍ ജില്ല കെ.എം.സി .സി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും കൊങ്ങായി മുസ്തഫ അനുസ്മരണവും നടത്തി . മാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യു.പി മുസ്തഫ ഉദ്ഘാടനം ചയ്തു . ബി ജെ പി സര്‍ക്കാര്‍ വന്നത് മുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ ആശങ്കയിലാണ് . രാജ്യത്തെ ജനം എന്ത് ഭക്ഷിക്കണം എന്ത് വേഷം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള ചുമതല മോദി ശിവസേന പോലുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കും മത തീവ്ര വാദികള്‍ക്കും കേരളത്തില്‍ ഇടമില്ലെന്നു തെളിയിക്കുന്നതാവും ഇപ്പോള്‍ നടക്കുന്ന തിരെഞ്ഞെടുപ്പ് ഫലം. പ്രവാസികള്‍ അവരുടെ കുടുംബ വോട്ടുകള്‍ യു .ഡി .എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. വി .കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . കെ .ടി മുഹമ്മദ് , ഷാനവാസ് ആറളം സംസാരിച്ചു .തളിപറമ്പ് മേഖലയില്‍ മുസ്ലിം ലീഗിനെ ശക്തി പ്പെടുത്തുന്നതിന് ഏറെ പ്രവര്‍്ത്തിച്ച നേതാവായിരുന്നു കൊങ്ങായി മുസ്തഫ. പ്രവര്‍ത്തകര്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതിനോടപ്പം നിസ്സ്വാര്ഥ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കൊങ്ങായി മുസ്തഫ യെന്നു യോഗം അനുസ്മരിച്ചു.ഹാഷിം നീര്‍വ്വേലി സ്വാഗതവും എന്‍ .എ മുനീര് നന്ദിയും പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here