National
ബീഫ് പരാമര്‍ശം: സര്‍ക്കാര്‍ തടഞ്ഞ ചിത്രം ജെഎന്‍യു പ്രദര്‍ശിപ്പിക്കും
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പ്രദര്‍ശനം തടഞ്ഞ ബീഫ് സിനിമ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കും. ബീഫ് എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഹ്രസ്വ ചിത്രമേളയില്‍ സര്‍ക്കാര്‍ പ്രദര്‍ശനം മുടക്കിയ “കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ്” എന്ന 21 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം വിലക്കുകള്‍ ലംഘിച്ചാണ് ഇന്ന് ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചിത്രത്തിന്റെ സ്വതന്ത്ര പ്രദര്‍ശനത്തിനും ഓണ്‍ലൈന്‍ റിലീസിംഗുമായി മുന്നോട്ടു പോകാനാണ് നിര്‍മാതാക്കളായ മുംബൈ ടിസ് വിദ്യാര്‍ഥികളുടെ തീരുമാനം. അതിനിടെ വിവിധ സന്നദ്ധ സംഘടനകളും വിദ്യാര്‍ഥി കൂട്ടായ്മകളും ചിത്രത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.വിവിധ ഗ്രൂപ്പുകളുടെ ഹൃദ്യമായ പിന്തുണ ലഭിച്ചു എന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ക്ഷണിച്ച ജെഎന്‍യുവില്‍ ഞായറാഴ്ച ആദ്യ പ്രദര്‍ശനം നടത്തുമെന്നും നിര്‍മാതാക്കളില്‍ ഒരാളായ അതുല്‍ ആനന്ദ് അറിയിച്ചു.