തായിസിനായി ഏറ്റുമുട്ടല്‍ രൂക്ഷം; മരണം 1300 കവിഞ്ഞു

Posted on: October 31, 2015 5:52 am | Last updated: October 31, 2015 at 12:53 am
SHARE

തായിസ്: യമനിലെ തായിസ് നഗരത്തിനായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതായി റിപ്പോര്‍ട്ട്. ആഴചകളായി തുടരുന്ന ഏറ്റുമുട്ടലില്‍ നിരവധി ജനങ്ങളാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ എണ്ണം അറിവായിട്ടില്ല. 1300ലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
ന്യൂയോര്‍ക്കില്‍ നിന്നുള്ള നിരീക്ഷരുടെ കണക്കനുസരിച്ച് 198 കുട്ടികളാണ് മരിച്ചത്. 641 കുട്ടികള്‍ക് പരുക്കേറ്റിട്ടുണ്ട്. 6000ലധികം പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യമനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് തായിസ്. യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യവും ഹൂത്തി പോരാളികളും തമ്മിലാണ് പോരാട്ടം. അറബ് സഖ്യത്തിന്റെ വ്യോമസേന കനത്ത ബോംബിംഗാണ് പ്രദേശത്ത് നടത്തുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഇതുവരെയുള്ള അക്രമണങ്ങളില്‍ ആയിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ ഇതുവരെ 500ല്‍ അധികം കുട്ടികളും മരിച്ചതായി യു എന്‍ സ്ഥിരീകരിച്ചു.
21 മില്യണ്‍ ആളുകള്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ആയിട്ടില്ലെന്ന് യു എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ നടക്കാത്തതുകൊണ്ട് തായിസ് നഗരത്തിലെ മിക്ക ആശുപത്രികളിലേക്കുമുളള അവശ്യ മരുന്ന് വിതരണം നിലച്ചിട്ടുണ്ട്. മരുന്ന് എത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ തങ്ങളുടെ ജീവന് മതിയായ സുരക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറബ് സഖ്യത്തിന്റെ വ്യോമാക്രമണത്തില്‍ ഒരാശുപത്രി തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനകള്‍ ഇങ്ങനെയൊരു ആവശ്യവുമായി രംഗത്തെത്തിയത്.
കുടിവെള്ളവും ഭക്ഷണ സാധനങ്ങളും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും ഇന്ധനങ്ങള്‍ക്ക് വന്‍ ക്ഷാമം അനുഭവപെടുന്നതായും നാട്ടുക്കാര്‍ പറയുന്നു. ലഭിക്കുന്ന കുടിവെള്ളത്തിന് വന്‍വിലയാണ് നല്‍കേണ്ടത്.
ആയിരകണക്കിന് ആള്‍ക്കാരാണ് തായിസ് നഗരത്തില്‍ നിന്നും പാലായനം ചെയ്യുന്നുണ്ട്. നഗരത്തിലെ 20 ആശുപത്രികളില്‍ 600,000 രോഗികളാണ് ഇപ്പോഴുള്ളത്. ആശുപത്രിയില്‍ കൊള്ളാവുന്നതിന്റെ നൂറിരട്ടിയാണ് ഈ സംഖ്യയെന്ന് എം എസ് എഫ് എന്ന സന്നദ്ധ സംഘടന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here