പ്രവാസി വോളിബോള്‍ ലീഗ് അടുത്ത മാസം

Posted on: October 30, 2015 7:57 pm | Last updated: October 30, 2015 at 7:57 pm
SHARE

ദുബൈ: പ്രവാസി വോളിബോള്‍ ലീഗ് 2015 അടുത്ത മാസം അഞ്ചു മുല്‍ ഏഴ് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഖിസൈസിലെ സലാഹുദ്ദീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് സംഘാടകരായ ഹൗസ്ഫുള്‍ ഇവന്റ്‌സ് എം ഡി അലന്‍ ഡേവിഡ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ 10 ജില്ലകളെ പ്രതിനിധീകരിച്ച് 10 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. കൊല്ലം, വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളൊഴികെയുള്ളവയെ പ്രതിനിധീകരിച്ചാണ് 10 ടീമുകള്‍ മത്സരിക്കുന്നത്.
വിജയികളാകുന്നവര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനമായി ലഭിക്കുകയെന്ന് അലന്‍ വെളിപ്പെടുത്തി.
മത്സരത്തില്‍ യു എ ഇയില്‍ നിന്ന് ദുബൈ ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ അസോസിയേഷനും പങ്കാളികളാകും. മുഹമ്മദ് സഹീര്‍, നിഷ ജോണ്‍, സ്റ്റാസി സാമുവല്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here