പൊതു ഗതാഗത ദിനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: October 30, 2015 7:56 pm | Last updated: October 30, 2015 at 7:56 pm
SHARE

ദുബൈ: ആര്‍ ടി എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് പൊതുഗതാഗത ദിനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ ഒന്നി(ഞായര്‍)നാണ് ആര്‍ ടി എ പൊതുഗതാഗത ദിനമായി ആചരിക്കുന്നത്. ആര്‍ ടി എയുടെ പത്താം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ പരിപാടിക്കുണ്ട്.
സുസ്ഥിര വികസനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുഗതാഗത ദിനത്തിന് ആര്‍ ടി എ തുടക്കംകുറിച്ചതെന്ന് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി. പൊതുജനങ്ങളെ സ്വന്തം വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉപേക്ഷിച്ച് ആര്‍ ടി എയുടെ മെട്രോ, ബസ്, ട്രാം സര്‍വീസുകളിലേക്ക് ആകര്‍ഷിക്കുകയാണ് ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുഗതാഗതത്തിന്റെ മെച്ചങ്ങളെ കുറിച്ച് യാത്രക്കാരെ ആര്‍ ടി എ ബോധവത്കരിക്കാറുണ്ട്. ഓരോ വര്‍ഷവും പൊതുഗതാഗത വാരാചരണത്തില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും വാഹന ഉടമകളുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. പൊതുഗതാഗത വാരാചരണത്തിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് ഏറെ സന്തോഷമുണ്ടെന്നും അല്‍ തായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here