കേരളത്തില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് എകെ ആന്റണി

Posted on: October 30, 2015 6:38 pm | Last updated: October 30, 2015 at 7:39 pm
SHARE

Antonyകോഴിക്കോട്:കേരളത്തില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് എകെ ആന്റണി. അതിനാല്‍ കേരളത്തിലെ സംഘടനാ നേതൃത്വത്തിലേക്ക് താന്‍ ഇനി വരില്ലെന്നും ആന്റണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് അച്യുതാനന്ദന്‍ ടി പി ചന്ദ്രശേഖരനെ സൗകര്യ പൂര്‍വ്വം മറന്നു. ഇതില്‍ തനിക്ക് ദുഖമുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്നും വിജിലന്‍സ് കോടതി ഉത്തരവിനെ അംഗീകരിക്കുന്നുവെന്നും ആന്റണി അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും. അതില്‍ അഭിപ്രായം പറയാന്‍ ആഗ്രഹമില്ല. ധാര്‍മികത വ്യക്തിപരമാണെന്നും ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here