സര്‍ദാര്‍ജി ഫലിതം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Posted on: October 30, 2015 7:32 pm | Last updated: October 30, 2015 at 7:32 pm
SHARE

supreme-court-indiaന്യൂഡല്‍ഹി :സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീംകോടതി.
സര്‍ദാര്‍ജി ഫലിതങ്ങള്‍ സര്‍ദാര്‍മാരെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് സിഖ് മതവിശ്വാസിയായ ഹര്‍വീന്ദര്‍ ചൗധരി എന്ന വനിത അഭിഭാഷകയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അടങ്ങുന്ന ബഞ്ച് ഹര്‍ജി പരിഗണിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഏകദേശം അയ്യായിരത്തോളം വെബ്‌സൈറ്റുകള്‍ സര്‍ദാര്‍മാരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുകൊണ്ട് ഫലിതങ്ങള്‍ ഇറക്കുന്നതായി അഭിഭാഷകയുടെ ഹര്‍ജിയില്‍ പറയുന്നു.