നാല് യമനി പ്രവിശ്യകളില്‍ വൈദ്യുതിയെത്തിക്കാന്‍ യു എ ഇ സഹായിക്കും

Posted on: October 30, 2015 6:00 pm | Last updated: October 30, 2015 at 7:01 pm
SHARE

അബുദാബി: യുദ്ധം സാധാരണ ജീവിതം ദുസ്സഹമാക്കിയ യമനിലെ നാല് പ്രവിശ്യകളില്‍ ആവശ്യമായ വൈദ്യുതിയെത്തിക്കാന്‍ യു എ ഇ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദാബി വൈദ്യുത വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് യമനി അധികൃതരുമായി കരാറില്‍ ഒപ്പിട്ടത്.
ഏഡന്‍ ഉള്‍പെടെയുള്ള നാല് പ്രവിശ്യകളിലാണ് ധാരണ പ്രകാരം യു എ ഇ വൈദ്യുതിയെത്തിക്കുക. 420 മെഗാവാട്ട് ജനറേറ്ററുകളുപയോഗിച്ചാണ് ഇത് സാക്ഷാത്കരിക്കുകയെന്നും യുദ്ധത്തിന്റെ ഭാഗമായി തകര്‍ന്ന വൈദ്യുത ലൈനുകള്‍ പുനഃസ്ഥാപിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനും യു എ ഇ സഹായിക്കുമെന്ന് അറിയിച്ചതായി അദ്ദേഹം ഏഡന്‍ ഇലക്ട്രിസിറ്റി കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുജീബ് ഖാസിം പറഞ്ഞു.
അടുത്ത വേനലിനു മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here