ആപ്പിളിന്റെ യു എ ഇ ഷോറൂമുകള്‍ തുറന്നു

Posted on: October 30, 2015 6:48 pm | Last updated: October 30, 2015 at 6:48 pm
SHARE

Apple-logo-grey-880x625ദുബൈ: വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആപ്പിളിന്റെ യു എ ഇ ഷോറൂമുകള്‍ തുറന്നു. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ കൂട്ടമായാണ് ഷോ റൂമിലേത്തിയിരുന്നു. ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്‌സിലും അബുദാബി യാസ് മാളിലുമാണ് പുതിയ ഷോറൂമുകള്‍ തുറ ന്നത്.
മാള്‍ ഓഫ് എമിറേറ്റ്‌സില്‍ വൈകുന്നേരം നാലിന് ആപ്പിള്‍ റീട്ടെയില്‍ ഗ്ലോബല്‍ ഹെഡ് ആഞ്ചല അഹ്‌റന്‍സാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആപ്പിള്‍ ജീവനക്കാര്‍ നിറഞ്ഞ കൈയടിയോടെയാണ് ഉദ്ഘാടനം ആസ്വദിച്ചത്. 3.18ന് തന്നെ ഷോറൂമിന് മുമ്പില്‍ ആപ്പിള്‍ മൊബൈല്‍ ആരാധകര്‍ ഉള്‍പെടെ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ആദ്യ ഉപഭോക്താവിനെ ആപ്പിള്‍ ജീവനക്കാര്‍ പൊക്കിയെടുത്താണ് ഷോറൂമിനകത്തേക്കെത്തിച്ചത്.
അബുദാബി യാസ് മാളിലെ ഷോറൂം ഇന്നലെ സമാനമായ അന്തരീക്ഷത്തിലാണ് ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തത്.
2014 ഫെബ്രുവരയില്‍ ദുബൈ മാളില്‍ ആപ്പിള്‍ സി ഇ ഒ സന്ദര്‍ശനം നടത്തിയത് മുതല്‍ പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് സംസാരമുണ്ടായിരുന്നു. ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഷോറൂമിന്റെ പ്രവര്‍ത്തന സമയം. വ്യാഴം, ശനി ദിവസങ്ങളില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെയായിരിക്കും. വെള്ളിയാഴ്ച പ്രവര്‍ത്തിക്കുകയില്ലെന്നും അധികൃതര്‍ പറഞ്ഞു.
അമേരിക്കക്ക് പുറത്ത് ആദ്യമായാണ് ആപ്പിള്‍ രണ്ടു ഷോറൂമുകള്‍ ഒരേ ദിവസം തുറക്കുന്നത്. ഇതിനുമുമ്പ് വെര്‍ജീനയിലും കാലിഫോര്‍ണിയയിലുമാണ് ആപ്പിള്‍ രണ്ട് ഷോറൂമുകള്‍ ഒന്നിച്ച് തുറന്നതെന്ന് റീട്ടെയില്‍ ഹെഡ് വെന്‍ഡി ബെക്ക്മാന്‍ വ്യക്തമാക്കി.