യു എ ഇ എക്‌സ്‌ചേഞ്ച് കസ്റ്റമര്‍ സര്‍വീസ് വീക്ക് ആഘോഷിച്ചു

Posted on: October 30, 2015 6:00 pm | Last updated: October 30, 2015 at 6:46 pm
SHARE

അബുദാബി: പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച് കസ്റ്റമര്‍ വീക്ക് ആഘോഷിച്ചു. കഴിഞ്ഞ 35 വര്‍ഷമായി മേഖലയില്‍ വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ചിന് 79 ലക്ഷം ഉപഭോക്താക്കളാണുള്ളതെന്ന് സി ഇ ഒ പ്രമോദ് മങ്ങാട്ട് വ്യക്തമാക്കി.
എല്ലാ ഉപഭോക്താക്കളുടെ മുഖത്തും പുഞ്ചിരി വിരിയിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് യു എ ഇ എക്‌സ്‌ചേഞ്ച് നല്‍കിവരുന്നത്. ഉപഭോക്താക്കളുടെ സ്‌നേഹവും വിശ്വാസവും കൂടുതല്‍ ആര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റമര്‍ സര്‍വീസ് വീക്ക് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ദിനേന ഉപഭോക്താക്കളെ യു എ ഇ എക്‌സ്‌ചേഞ്ച് ആദരിച്ചുവരികയാണ്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള പുത്തന്‍ മാര്‍ഗങ്ങളാണ് കമ്പനി അടിക്കടി ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ സേവനങ്ങള്‍ ആരംഭിക്കുകയും നിലവിലെ സംവിധാനങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ മികച്ചതും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനാകുന്നതുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here