ജയലളിതക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ അറസ്റ്റില്‍

Posted on: October 30, 2015 6:25 pm | Last updated: November 1, 2015 at 11:27 am

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റപ്പെടുത്തി പാട്ട് പാടിയ ഗായകന്‍ അറസ്റ്റില്‍. നാടോടി ഗായകനായ കോവനാണ് അറസ്റ്റിലായത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്ന് രാവിലെ തിരുച്ചിറപ്പള്ളിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ കള്ളുഷാപ്പുകള്‍ തുറന്നിരിക്കുകയും സ്‌കൂളുകള്‍ അടച്ചിരിക്കുകയുമാണെന്നാണ് പാട്ടില്‍ പറഞ്ഞിരുന്നത്. ജയലളിത മദ്യം വില്‍ക്കുന്നതിന്റെ കാര്‍ട്ടൂണും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.