വിജിലന്‍സ് കോടതി വിധി അന്തിമ വാക്കല്ല: ഉമ്മന്‍ ചാണ്ടി

Posted on: October 30, 2015 2:21 pm | Last updated: November 1, 2015 at 11:27 am
SHARE

oommen chandlതൃശൂര്‍: ധനമന്ത്രി കെ എം മാണി ബാര്‍ വിഷയത്തില്‍ കോഴ വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിജിലന്‍സ് കോടതി വിധി അവസാന വാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. മാണിയെ ഒരു കാരണത്താലും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കില്ല. വിന്‍സന്‍ എം പോളിന്റെ ധാര്‍മികത മാണിക്ക് ബാധകമല്ല. ജനങ്ങളുടെ കോടതിയിലും ജുഡീഷ്യറിയിലും സര്‍ക്കാര്‍ ഒരുപോലെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ പരിധിക്ക് പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.