അപ്പീല്‍ പോകേണ്ടത് മാണിയുടെ കോഴപ്പണം ഉപയോഗിച്ച്: വി എസ്

Posted on: October 30, 2015 12:38 pm | Last updated: November 1, 2015 at 11:26 am
SHARE

VSപാലക്കാട്: ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് മാണിയുടെ കൈയിലുള്ള കോഴപ്പണം ഉപയോഗിച്ച് വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാലക്കാട്ട് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്റെ പണം ഉപയോഗിച്ച് മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കരുത്. ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് മാണിയുടെ പണം ഉപയോഗിച്ച് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.