താന്‍ കോഴ വാങ്ങുന്ന ആളല്ല, വാങ്ങിയതിന് തെളിവുമില്ല: മാണി

Posted on: October 30, 2015 12:35 pm | Last updated: November 1, 2015 at 11:26 am
SHARE

km mani copyകോട്ടയം: താന്‍ കോഴ വാങ്ങുന്ന ആളല്ലെന്നും കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും ധനമന്ത്രി കെ എം മാണി. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വേണമെങ്കില്‍ 101 തവണ അന്വേഷിക്കട്ടെ. താന്‍ ഒരിക്കലും അന്വേഷണത്തിന് തടസ്സം നില്‍ക്കില്ല. ഇത്തരം തുടരന്വേഷണങ്ങള്‍ മുമ്പും ചില മന്ത്രിമാര്‍ക്ക് എതിരെ ഉണ്ടായിട്ടുണ്ട്. അന്ന് അവര്‍ സ്വീകരിച്ച കീഴ് വഴക്കം തനിക്കും ബാധകമാണെന്നും മാണി വ്യക്തമാക്കി.

ആവശ്യമായ ഘട്ടങ്ങളില്‍ പാര്‍ട്ടി കമ്മിറ്റികള്‍ ചേരാറുണ്ട്. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നും അടിയന്തര ഉന്നതാധികാര സമിതി യോഗം വിളിക്കണമെന്ന പിസി ജോസഫിന്റെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here