Connect with us

International

ഒറ്റക്കുട്ടി നയം ചൈന അവസാനിപ്പിക്കുന്നു

Published

|

Last Updated

ബീജിംഗ്: ജനസംഖ്യാ നിയന്ത്രണത്തിനായി 1979 മുതല്‍ ചൈന കര്‍ശനമായി നടപ്പാക്കിപ്പോന്ന ഒറ്റക്കുട്ടി നയം അവസാനിപ്പിക്കാന്‍ തീരുമാനം. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവായാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇനി മുതല്‍ ചൈനയില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെയാവാമെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് യുവാക്കളുടെ എണ്ണം കുറഞ്ഞതും വൃദ്ധരുടെ എണ്ണം വര്‍ധിച്ചതുമാണ് ചൈനയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. രണ്ടാമതും കുട്ടികളുണ്ടാവുന്ന ദമ്പതികള്‍ക്കെതിരെ കര്‍ശന നടപടികളാണ് ചൈനീസ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. ഒറ്റക്കുട്ടി നയത്തിലൂടെ 40 കോടി ജനനങ്ങള്‍ തടയാന്‍ കഴിഞ്ഞുവെന്നായിരുന്നു ചൈനയുടെ അവകാശവാദം.

Latest