ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: October 29, 2015 6:45 pm | Last updated: October 30, 2015 at 12:23 am
SHARE

share market loseമുംബൈ: ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 201.62 പോയിന്റ് നഷ്ടത്തില്‍ 26,838.14ലും നിഫ്റ്റി 59.45 പോയിന്റ് താഴ്ന്ന് 8111.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1214 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 1441 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, എസ് ബി ഐ, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലും ഡോ. റെഡ്ഢീസ് ലാബ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.