മാറ്റങ്ങള്‍ക്കൊപ്പം നിലകൊണ്ടത് ദുബൈയുടെ വിജയരഹസ്യം: ശൈഖ് മുഹമ്മദ്

Posted on: October 29, 2015 6:24 pm | Last updated: October 29, 2015 at 6:24 pm
SHARE

31-05-09-official-b1eദുബൈ: ചുറ്റിലും സംഭവിക്കുന്ന മാറ്റങ്ങളെ മനസിലാക്കി മുന്നോട്ടു പോയതാണ് ദുബൈയുടെ അത്ഭുതകരമായ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രസ്താവിച്ചു.
ചുറ്റും അരങ്ങേറുന്ന മാറ്റങ്ങളെ മനസിലാക്കാതിരിക്കുകയും അവക്കനുസൃതമായി നിലപാടുകളെടുക്കാന്‍ മുതിരാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും ഭരണകൂടത്തിനും വിജയിക്കുക സാധ്യമല്ല. വളരെ ചെറിയ കാലം കൊണ്ട് ദുബൈക്ക് ലോകത്തിനു മുമ്പില്‍ അത്ഭുതം കാണിക്കാന്‍ സാധിച്ചത് മേഖലയിലും അന്താരാഷ്ട്രതലത്തിലും നടന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ മാറ്റങ്ങളെ ദുബൈ അപ്പപ്പോള്‍ മനസിലാക്കി മുമ്പോട്ടു നീങ്ങിയതുകൊണ്ടാണ്, ശൈഖ് മുഹമ്മദ് പറഞ്ഞു.
മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അവക്കനുസൃതമായി നയനിലപാടുകള്‍ രൂപവത്കരിക്കാനും അവ എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താനും ദുബൈ എന്നും മുന്നിലാണ്. അവസരങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അതുപയോഗപ്പെടുത്താന്‍ ദുബൈ ഗവണ്‍മെന്റ് എപ്പോഴും മത്സരിക്കുകയാണ്. ഇതുകാരണം നാം എല്ലാവരേക്കാളും ഒരടി മുന്നിലാണ്, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ദുബൈ നോളജ് കൗണ്‍സില്‍-മീഡിയാ ഓഫീസ് ഉദ്ഘാടനം ചെയ്യവേയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പ്രസ്താവിച്ചത്.
അന്താരാഷ്ട്രതലത്തിലും പ്രാദേശിക രംഗത്തുമുള്ള ചിന്തകരുടെയും നയരൂപവത്കരണ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ക്ക് എന്നും ചെവികൊടുക്കുന്നത് ദുബൈയുടെ വിജയരഹസ്യങ്ങളില്‍ പെട്ടതാണ്. നയങ്ങളും തീരുമാനങ്ങളും കൃത്യമായി നടപ്പാക്കാന്‍ സന്നദ്ധരായ ചുറുചുറുക്കുള്ള വിവിധ മേഖലയിലെ ഉദ്യോഗസ്ഥരും ദുബൈ കൈവരിച്ച നേട്ടങ്ങളുടെ പിന്നിലെ പ്രധാന ഘടകമാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here