എസ് എസ് എഫ് കോണ്‍ഫറന്‍സ് ഹൈക്യാമ്പ് ശ്രദ്ധേയം

Posted on: October 29, 2015 1:05 pm | Last updated: October 29, 2015 at 1:05 pm
SHARE

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ ക്യാമ്പസ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ കോണ്‍ഫറന്‍സ് ഹൈക്യാമ്പ് 2015 പ്രൗഢമായി.
ഹൈക്യാമ്പ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, സയ്യിദ് മുര്‍തള സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, പി കെ സുഹൈല്‍ സിദ്ദീഖി പ്രസംഗിച്ചു. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 21ന് മലപ്പുറത്താണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ക്യാമ്പസ് കോണ്‍ഫറന്‍സ് വിസ്ഡം സ്‌ക്വയറിലും ഹയര്‍സെക്കന്‍ഡറി സമ്മേളനം ഇബ്‌നു ഹൈസം സ്‌ക്വയറിലും പൊതുസമ്മേളനം ഐലന്‍ പോയിന്റിലുമാണ് നടക്കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് രണ്ടു വിദ്യാര്‍ഥി റാലികളും നടക്കും.
എസ് വൈ എസ് യോഗം ഇന്ന്
മലപ്പുറം: എസ് വൈ എസ് സോണ്‍ പ്രസിഡന്റ്, ജന. സെക്രട്ടറിമാരുടെ അടിയന്തിര യോഗം ഇന്ന് വൈകുന്നേരം നാലിന് മലപ്പുറം വാദിസലാമില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here