ജാമിഅതുല്‍ ഹിന്ദ്: കോണ്‍വൊക്കേഷന്‍ രജിസ്‌ട്രേഷന്‍ അടുത്ത മാസം ഒന്ന് വരെ

Posted on: October 29, 2015 1:03 pm | Last updated: October 29, 2015 at 1:03 pm

കോഴിക്കോട്: അടുത്ത മാസം 12ന് കോട്ടക്കലില്‍ നടക്കുന്ന ജാമിഅതുല്‍ ഹിന്ദ് പ്രഥമ കോണ്‍വക്കേഷനുള്ള റെജിസ്‌ട്രേഷന്‍ അടുത്ത മാസം ഒന്നോടെ പൂര്‍ത്തിയാകും. അംഗം സ്ഥാപനങ്ങളിലെ മുദര്‍രിസുമാര്‍, മാനേജ്‌മെന്റ്- സീനിയര്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ക്കാണ് രജിസ്ട്രഷനുള്ളത്. സമ്മേളന പ്രചാരണാര്‍ഥം ജാമിഅതുല്‍ ഹിന്ദ് മേധാവികളുടെ സ്ഥാപന പര്യടനം അഞ്ചിനുള്ളില്‍ പൂര്‍ത്തിയാകും. ജാമിഅതുല്‍ ഹിന്ദിന്റെ പ്രഥമ ബിരുദദാന ചടങ്ങും സമ്മേളനത്തില്‍ നടക്കും.