Connect with us

Organisation

അന്താരാഷ്ട്ര മീലാദ് സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

Published

|

Last Updated

കോഴിക്കോട്: 2016 ജനുവരി പത്തിന് മര്‍കസ് കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മര്‍കസില്‍ നടന്ന ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫ് കോയ തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹൈദ്രൂസ് തങ്ങള്‍, സയ്യിദ് സബൂര്‍ ബാഹസന്‍ തങ്ങള്‍ അവേലം, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, അപ്പോളോ മൂസഹാജി, ജി അബൂബക്കര്‍ പങ്കെടുത്തു.

Latest