വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നൂവെന്ന് വിന്‍സന്റ് എം പോള്‍

Posted on: October 29, 2015 12:30 pm | Last updated: October 30, 2015 at 12:22 am
SHARE

vigilance-director.-vincent m paulതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി വിധി പ്രതികൂലമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുകയാണെന്ന് വിന്‍സന്റ് എം പോള്‍. വിജിലന്‍സിന് താന്‍ കാരണം ചീത്തപ്പേര് ഉണ്ടാകാന്‍ പാടില്ല. നിയമത്തിന് ഉള്ളില്‍ നിന്നുകൊണ്ടുള്ള കാര്യങ്ങളാണ് ചെയ്തത്. തെറ്റ് ചെയ്യാത്തതിനാല്‍ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ തുടരന്വേഷണം സുകേശന്‍ തന്നെ നടത്തും. തുടരന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കാതിരിക്കാനാണ് സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശകളെ മറികടന്ന് കേസ് അനവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. കേസിന്റെ വിചാരണക്കിടെ വിജിലന്‍സ് കോടതി അദ്ദേഹത്തിനെതിരെ വിമര്‍ശമുന്നയിച്ചിരുന്നു.