മാണി രാജിവയ്ക്കണം: പ്രതിപക്ഷം

Posted on: October 29, 2015 11:51 am | Last updated: October 30, 2015 at 12:22 am

VS vs MANIതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണമാകാമെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. മാണിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

മാണിക്ക് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ധാര്‍മ്മിക ഉത്തരവാത്തം ഏറ്റെടുത്തു ഉമ്മന്‍ചാണ്ടി രാജിവയക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മാണി രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍ക്കാര്‍ തന്നെ രാജിവയ്ക്കണമെന്നും കാനം ആവശ്യപ്പെട്ടു.