Connect with us

Palakkad

എം ബി എ ക്കാരനും എന്‍ജീനിയര്‍മാരും ഇനി നാടിന്റെ സുരക്ഷക്ക്

Published

|

Last Updated

പാലക്കാട്: കേരള ആംഡ് പോലീസ് 1,2, 3 ബറ്റാലിയനുകളുടെയും സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്റെയും പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ പാസ്സിംഗ്ഔട്ട് പരേഡ് നടന്നു. ഒരു എം ബി എക്കാരനും നാലു എന്‍ജിനീയറിംഗുമാരടങ്ങുന്ന പോലീസ് സേനയിലെ പുതുതലമുറയാണ്ഇന്നലെ സേവനപാതയിലേക്ക് വന്നത്.
മുട്ടികുളങ്ങളര കെ എ പി രണ്ടാം ബാറ്റലിയന്‍ മൈതാനത്ത് നടന്ന പരേഡില്‍ 439 പേര്‍ പങ്കെടുത്തു. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അ”ിവാദ്യം സ്വീകരിച്ചു.
ജില്ലാകല്കടര്‍ പി മേരിക്കുട്ടി, ഡി ജി പി സെന്‍കുമാര്‍, എ ഡി ജി പി ഋഷിരാജ് സിംഗ്, ഐ ജി വിജയ്, ശ്രീകുമാര്‍ പങ്കെടുത്തു. എം ബി എക്കാരനൊപ്പം എം സി എ, എം എസ് ഡബ്യൂക്കാരായ അഞ്ചു പേരും മൂന്ന് നിയമ ബിരുദധാരികളും ഒന്‍പത് ബി എഡുകാരും 31 ബിരുദാനന്തര ബിരുദധാരികളും സംഘത്തിലുണ്ട്. മുപ്പത് പേര്‍ വിവിധ ഡിപ്ലോമ നേടിയവരാണ്. ഒന്‍പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പരേഡില്‍ പങ്കെടുത്തത്.