വനം വകുപ്പ് അധികൃതര്‍ വന്‍ മരങ്ങള്‍ വെട്ടിമാറ്റുന്നു

Posted on: October 29, 2015 9:36 am | Last updated: October 29, 2015 at 9:36 am
SHARE

നെല്ലിയാമ്പതി: കൈകാട്ടിയില്‍ വനംവകുപ്പ് അധികൃതര്‍ നിലവില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപം വനംവകുപ്പിന്റെ പുതിയ സ്റ്റേഷന്‍കെട്ടിടം നിര്‍മിക്കുന്നതിനായി സമീപത്തെ യൂക്കാലി ഉള്‍പ്പടെയുള്ള വന്‍മരങ്ങള്‍ ജെസിബി ഉപയോഗിച്ച് വേരോടെ നീക്കം ചെയ്യുന്നതായി പരാതി .
കൂടാതെ കുന്നിന്‍ചെരിവുകള്‍ ഇടിച്ച് നിരത്തി ഈ സ്ഥലത്ത് രണ്ടുഭാഗമായി വലിയ കെട്ടിടം നിര്‍മിക്കുന്നതിനായി പണി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ നെല്ലിയാമ്പതിയിലെ പാവപ്പെട്ട ആളുകള്‍ താമസിക്കുന്ന വീടുകളുടെ കേടുപാടുകള്‍ നന്നാക്കുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോവേണ്ടിപണി തുടങ്ങിയാല്‍ വനംവകുപ്പ് അധികൃതര്‍ വിവരംഅറിഞ്ഞെത്തി ചോദ്യംചെയ്തു തടയുമെന്ന് നാട്ടുകാര്‍ പറയുന്നു. തൊഴിലാളികള്‍ കഞ്ഞിവെക്കാന്‍ വനത്തില്‍ വിറക് ശേഖരിച്ചാലും നിയമത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുമത്രെ. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് അധികൃതരുടെ ആവശ്യത്തിനായി വനത്തിലെ വന്‍മരങ്ങള്‍ നീക്കംചെയ്ത് കെട്ടിടനിര്‍മാണത്തിനായി പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.