Connect with us

Malappuram

സംവരണം: ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം ചെറുക്കണമെന്ന് എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: ഉന്നത പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ സംവരണം പാലിക്കേണ്ടതില്ലെന്ന സുപ്രീം കോടതി നിര്‍ദേശം ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമായതിനാല്‍ അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന ശില്‍പികള്‍ മുന്നോട്ടു വെച്ച സംവരണ നിര്‍ദേശം പോലും അട്ടിമറിക്കപ്പെടുന്നത് എന്തു വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്.
ലക്ഷ്മണ രേഖ ലംഘിക്കുന്ന കോടതിയുടെ പരാമര്‍ശം നിയമനിര്‍മാണ പ്രക്രിയയോടുള്ള അനാദരവും ഫാസിസ്റ്റ് ശക്തികള്‍ക്ക് വളം വെച്ച് കൊടുക്കുന്നതുമാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കാനുള്ള ധീരമായ ഇടപെടലാണ് കോടതികളില്‍ നിന്നും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും എസ് വൈ എസ് ചൂണ്ടിക്കാട്ടി.
മര്‍ദനം: പ്രതികള്‍ക്ക് തടവും പിഴയും
മഞ്ചേരി: മൂന്നു പേരെ സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് അഞ്ചു പ്രതികളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചു. ആനക്കര കള്ളിയത്തു വളപ്പില്‍ ചന്ദ്രന്‍ (63), മകന്‍ ബിനീഷ് (29), പ്രജീഷ് (33), സഹോദരങ്ങളായ പ്രശാന്ത് (35), പ്രവീണ്‍ (31) എന്നിവരെയാണ് ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.
ഒന്നാം പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 143 വകുപ്പ് പ്രകാരം മൂന്ന് മാസം തടവ്, 500 രൂപ പിഴ, പിഴയടക്കാത്ത പക്ഷം 15 ദിവസം തടവ്, 323 വകുപ്പ് പ്രകാരം മൂന്ന് മാസം കഠിന തടവ്, 500 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം കഠിന തടവ്, 324 വകുപ്പ് പ്രകാരം ആറു മാസം കഠിന തടവ്, 1000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം കഠിന തടവ്, 326 വകുപ്പനുസരിച്ച് ഒരു കൊല്ലം കഠിന തടവ് 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.
രണ്ടു മുതല്‍ അഞ്ചു കൂടിയുള്ള പ്രതികള്‍ക്ക് 143 ാം വകുപ്പ് പ്രകാരം മൂന്ന് മാസം തടവ്, 500 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം 15 ദിവസം തടവ്, 323 വകുപ്പ് പ്രകാരം മൂന്ന് മാസം കഠിന തടവ്, 500 വീതം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസം കഠിന തടവ്, 324 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവ്, 1000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസം കഠിന തടവ്, 326 വകുപ്പനുസരിച്ച് മൂന്നു കൊല്ലം കഠിന തടവ് 10000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.

Latest