Connect with us

Kozhikode

വോട്ടിംഗ് മെഷിനുകള്‍ കമ്മീഷനിംഗ് നാളെ

Published

|

Last Updated

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് മെഷിനുകള്‍ എത്തിച്ച് തുടങ്ങി. അതാത് ബ്ലോക്ക്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലെത്തിച്ചാണ് വോട്ടിംഗ് മെഷിനുകള്‍ വിതരണം ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ 51 മുതല്‍ 75 വരെ വാര്‍ഡുകളിലെ 146 പോളിംഗ് സ്റ്റേഷനുകളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ബാലറ്റ് ലേബല്‍ ചേര്‍ത്ത് വോട്ടിംഗിന് സജ്ജമാക്കുന്ന പ്രവൃത്തി നാളെ രാവിലെ എട്ടു മണി മുതല്‍ കോര്‍പറേഷന്‍ ഓഫീസില്‍ വച്ച് നടക്കും.
ആയഞ്ചേരി, മണിയൂര്‍, തിരുവളളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 150 പോളിംഗ് സ്റ്റേഷനുകളിലേക്കുളള വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലും മേലടി ബ്ലോക്കിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എട്ടു മണി മുതല്‍ നടക്കും. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ പാര്‍ട്ടി പ്രതിനിധികളോ കമ്മീഷനിംഗ് വേളയില്‍ സന്നിഹിതരാവണമെന്ന് വരണാധികാരികള്‍ അറിയിച്ചു.

Latest