റവന്യു ജില്ലാസ്‌കൂള്‍ കായികമേള കാലിക്കടവില്‍; സംഘാടക സമിതിയായി

Posted on: October 29, 2015 4:03 am | Last updated: October 28, 2015 at 11:03 pm
SHARE

ചെറുവത്തൂര്‍: റവന്യു ജില്ലാ സ്‌കൂള്‍ കായികമേള കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നവമ്പര്‍ 26 മുതല്‍ 28 വരെ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു.
ചന്തേര ബി.ആര്‍.സി.യില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സൗമിനി കല്ലത്ത് അധ്യക്ഷയായിരുന്നു. കോഓഡിനേറ്റര്‍ കെ എം ബല്ലാള്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ വിജയകൃഷ്ണന്‍, സി ബാലന്‍, എം ഹെലന്‍, കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ചെറുവത്തൂര്‍ എ ഇ ഒ. കെ പി പ്രകാശ് കുമാര്‍ സ്വാഗതവും പി പി അശോകാന്‍ നന്ദിയും പറഞ്ഞു. ഇത്തവണ ജില്ലയിലെ കായിക മേളയിലെത്തുന്ന താരങ്ങള്‍ ആദ്യമായി 400 മീറ്റര്‍ ട്രാക്കില്‍ തന്നെയാവും മത്സരിക്കുക എന്ന പ്രത്യേകതയുണ്ട്. റവന്യു ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നായി 1500ല്‍പ്പരം പ്രതിഭകള്‍ മാറ്റുരക്കും. സംഘാടക സമിതി ഭാരവാഹികള്‍: പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്(ചെയര്‍.), ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് ഡിവിഷന്‍ അംഗം(വൈസ് ചെയര്‍.) വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സൗമിനി കല്ലത്ത്(ജനറല്‍ കണ്‍), എ ഇ ഒ. കെ പി പ്രകാശ്കുമാര്‍ (കണ്‍.), ജില്ല വിദ്യാഭ്യാസ ഓഫീസര്‍ മഹാലിംഗേശ്വര ഭട്ട് (ട്രഷറര്‍) കെ എം ബല്ലാള്‍(കോ ഓര്‍ഡിനേറ്റര്‍) കെ വിജയകൃഷ്ണന്‍(ഓര്‍ഗനൈസിങ്ങ് സെക്ര.). ഇതോടൊപ്പം 12 സബ്ബ് കമ്മിറ്റികളും രൂപവത്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here