എസ് വൈ എസ് ഇലക്ഷന്‍ ശില്‍പശാല: ഉദുമയിലും മുള്ളേരിയയിലും ഇന്ന്

Posted on: October 29, 2015 3:46 am | Last updated: October 28, 2015 at 11:02 pm
SHARE

കാസര്‍കോട്: എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഭാഗമായി നടക്കുന്ന പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന ഇലക്ഷന്‍ ശില്‍പശാലകള്‍ ഇന്ന് ഉദുമ, മുള്ളേരിയ സോണുകളില്‍ നടക്കും. ഉച്ചക്ക് മൂന്നിന് കളനാട് സുന്നി സെന്ററില്‍ ഉദുമ സോണ്‍ ശില്‍പശാല ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
മുള്ളേരിയ സോണ്‍ ശില്‍പശാല മഞ്ഞംപാറ മജ്‌ലിസ് ഓഡിറ്റോറിയത്തില്‍ നടക്കും. സോണ്‍ പ്രസിഡന്റ് റഫീഖ് സഅദി ദേലംപാടിയുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്യും. ഇല്യാസ് കൊറ്റുമ്പ, അശ്‌റഫ് മൗലവി കുമ്പഡാജെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here