ബീഫ് ഫെസ്റ്റിനെ എതിര്‍ത്തത് ബുദ്ധിശൂന്യതയെന്ന് ശ്രീധരന്‍ പിള്ള

Posted on: October 28, 2015 9:36 pm | Last updated: October 29, 2015 at 12:29 am
SHARE

sreedharan pillaiതൃശൂര്‍: കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളെ സംഘപരിവാര്‍ സംഘടനകളില്‍ പെട്ട ചിലര്‍ എതിര്‍ത്തത് ബുദ്ധിശൂന്യതയാണെന്ന് ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ബീഫ് ഫെസ്റ്റിവലുകള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവസാനിച്ചേനെ. എതിര്‍ക്കാന്‍ പോയതിനാല്‍ ഉത്തരേന്ത്യയിലെതുപോലെ ഗോവധം കേരളത്തിലും വൈകാരിക പ്രശ്‌നമായി മാറി.

ബീഫിന്റെ പേരില്‍ വൃത്തികെട്ട രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. ഗോമാംസ നിരോധനം മാറ്റിവെച്ച് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയടക്കമുള്ള ജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here