നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി വിദ്യാ ഭണ്ഡാരി

Posted on: October 28, 2015 7:36 pm | Last updated: October 29, 2015 at 12:29 am

vidhya bhandaryകാഠ്മണ്ഡു: നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി കമ്മ്യൂണിസ്റ്റ് നേതാവ് വിദ്യാ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ യൂണിഫെഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ വിദ്യക്ക് 113 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. വിദ്യ 327 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 214 വോട്ടാണ് ലഭിച്ചത്. നേപ്പാളിന്റെ രണ്ടാമത്തെ പ്രസിഡന്റാണ് വിദ്യാ ഭണ്ഡാരി.