Connect with us

Gulf

ദുബൈ സ്മാര്‍ട് മജ്‌ലിസ് ആര്‍ ടി എക്ക് 500 നിര്‍ദേശങ്ങള്‍ ലഭിച്ചു

Published

|

Last Updated

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് സ്മാര്‍ട് മജ്‌ലിസിലൂടെ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടിഎ)ക്ക് 500 സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ ലഭിച്ചതായി ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ അറിയിച്ചു. ഇതില്‍ 75 എണ്ണം സേവനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ്.
ദുബൈയെ ഏറ്റവും സന്തുഷ്ടനഗരമാക്കുന്നതിനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ വളരെ നല്ല രീതിയില്‍ പ്രതികരിക്കുന്നതാണ് കുറഞ്ഞ ദിവസത്തിനകം ഇത്രയും നിര്‍ദേശങ്ങള്‍ ലഭ്യമായതിലൂടെ വ്യക്തമാകുന്നതെന്ന് ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ഉടന്‍ പരിശോധിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഗവണ്‍മെന്റ് സേവനങ്ങളെ കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് സ്മാര്‍ട് മജ്‌ലിസിലൂടെ അവസരമൊരുക്കിയിരിക്കുന്നത്.