ജനറല്‍ ശൈഖ് മുഹമ്മദ് വേള്‍ഡ് ഇകണോമിക് ഫോറം ചെയര്‍മാനെ സ്വീകരിച്ചു

Posted on: October 28, 2015 6:54 pm | Last updated: October 28, 2015 at 6:54 pm
SHARE

1794027889അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വേള്‍ഡ് ഇകണോമിക് ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ പ്രൊഫ. ക്ലൗസ് ഷ്‌വാബിനെ സ്വീകരിച്ചു.
വേള്‍ഡ് ഇകണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ അജണ്ട 2015 സമ്മിറ്റില്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയതായിരുന്നു പ്രൊഫ. ക്ലൗസ്. ഖസ്‌റുല്‍ ബഹറിലാണ് ജനറല്‍ ശൈഖ് മുഹമ്മദ് ക്ലൗസിനെ സ്വീകരിച്ചത്. രാജ്യത്ത് നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായും ജനറല്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ധീരമായി അതിജീവിക്കാന്‍ യു എ ഇയും വേള്‍ഡ് ഇകണോമിക് ഫോറവും തങ്ങളുടെ അനുഭവ സമ്പത്ത് കൈമാറും.
ഫോറവുമായി രാജ്യത്തിന്റെ സഹകരണം കൂടുതല്‍ ദൃഢമാക്കുന്നതിനും പ്രൊഫസര്‍ ക്ലൗസിന്റെ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വികസനം ഉറപ്പാക്കാനും സാമ്പത്തിക പ്രശ്‌നങ്ങളെ ധീരമായി തരണംചെയ്യാനും ഇരു വിഭാഗത്തിന്റെയും അനുഭവങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പടിഞ്ഞാറന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഉമര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ കെയര്‍ ആന്റ് സ്‌പെഷ്യല്‍ നീഡ്‌സ് ബോര്‍ഡിന്റെ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ക്കൊപ്പം ശൈഖുമാരുള്‍പെടെയുള്ള പ്രമുഖരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here