പോത്തിനെ മാത്രമല്ല പശുവിനേയും തിന്നാനുളള സ്വാതന്ത്യമുണ്ടാകണമെന്ന് വിടി ബല്‍റാം

Posted on: October 28, 2015 5:34 pm | Last updated: October 29, 2015 at 12:29 am
SHARE

vtbalram-650_031714120558പാലക്കാട്;കേരളഹൗസില്‍ ബീഫ് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചു കൊണ്ട് വിടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ‘നിഷ്പക്ഷമതി’കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയര്‍ന്നുവരുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ആണ് പശുവിറച്ചി അല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നത്. ഡല്‍ഹി കേരളാ ഹൗസിലെ പോലീസ് റെയ്ഡ് എന്ന തോന്ന്യാസത്തിന്റെ ന്യായീകരണമായും കുറേ പേര്‍ ഇത് എഴുന്നെള്ളിക്കുന്നുണ്ടെന്നും വിടി ബല്‍റാം എംഎല്‍എ പറയുന്നു.
മനുഷ്യന്റെ സ്വാഭാവികയുക്തിക്ക് മേലെ ഫാഷിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെപ്പതിയെ ആണ്. ‘ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളൊക്കെ ആരാണ്’ എന്ന ചോദ്യത്തിന് പകരം ‘ചില ആളുകളുടെ വിശ്വാസത്തിന്റെ കാര്യമല്ലേ, അതങ്ങ് അനുസരിക്കുന്നതല്ല നല്ലത് ‘ എന്ന പരുവപ്പെടലിലേക്ക് സമൂഹം മാറുമ്പോള്‍ നമുക്ക് ചോര്‍ന്നു പോവുന്നത് ഭരണഘടനാധിഷ്ഠിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണെന്നും വിടി ബല്‍റാം കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here