ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

Posted on: October 28, 2015 4:47 pm | Last updated: October 29, 2015 at 12:29 am
SHARE

cherian philipതിരുവനന്തപുരം: സ്ത്രീകളെ അവഹേളിക്കുന്നതരത്തില്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചെറിയാന്‍ഫിലിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിതാകമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. നേരത്തെ ദേശീയ വനിതാകമ്മീഷന്‍ സംസ്ഥാന നേതൃത്തത്തോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍ സമരവുമായി ബന്ധപ്പെട്ട് ചെറിയാന്‍ഫിലിപ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിട്ടതിനെ തുടര്‍ന്ന് വനിതാ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ചെറിയാന്‍ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here