ലാദന്‍ ഒരു കാലത്ത് പാകിസ്ഥാന്റെ ഹീറോയായിരുന്നെന്ന്‌ മുഷാറഫ്

Posted on: October 28, 2015 3:25 pm | Last updated: October 29, 2015 at 12:29 am
SHARE

Pervez Musharrafകറാച്ചി: അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനും താലിബാനുമൊക്കെ ഒരു കാലത്ത് പാകിസ്ഥാന്റെ ഹീറോകളായിരുന്നെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫ്. ലശ്കര്‍ ഇ ത്വയ്ബ പോലുള്ള സംഘടനകളെ കാശ്മീര്‍ ആക്രമണത്തിനായി 1990കളില്‍ പാകിസ്ഥാന്‍ പരിശീലനം നല്‍കിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു പാക്കിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഷാറഫിന്റെ പ്രസ്താവന.
അക്കാലത്ത് രാജ്യം നല്‍കിയ ഹീറോ പരിവേഷത്തില്‍ ലഷ്‌കര്‍ ഇ ത്വയ്യിബ നേതാക്കളായ ഹാഫിസ് സെയ്ദ്, ലഖ്‌വി തുടങ്ങിയവര്‍ ആനന്ദിച്ചിരുന്നു. പിന്നീട് ഇവരുടെ മതതീവ്രവാദം ഭീകരവാദത്തിലെത്തി. ഇന്ന് അവര്‍ ഭീകരരാണ്. സ്വന്തം ജനതയെയാണ് അവര്‍ കൊല്ലുന്നത്. ഇത് അവസാനിപ്പിക്കണമെന്നും മുഷാറഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here