കേരളാ ഹൗസിലെ റെയ്ഡ്: വ്യാജ പരാതി നല്‍കിയയാളെ കസ്റ്റഡിയിലെടുത്തു

Posted on: October 28, 2015 12:52 pm | Last updated: October 29, 2015 at 12:29 am

vishnu gupta1ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് വ്യാജ പരാതി നല്‍കിയയാളെ കസ്റ്റഡിയിലെടുത്തു. ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ആക്രമിച്ചതടക്കം നിരവധി കേസുകള്‍ പ്രതിയാണിയാള്‍.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പുന്നെന്ന വിഷ്ണു ഗുപ്തയുടെ പരാതിയെത്തുടര്‍ന്ന് ക്യാന്റീനില്‍ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നിരുന്നു.

kerala-mps-protest-outside-kerala-house-

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിണറായി വിജയനും അടക്കമുള്ള ഇടത്_ വലത് മുന്നണികളുടെ നേതാക്കള്‍ റെയ്ഡില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും റെയ്ഡിനെ അപലപിച്ചിരുന്നു.