Connect with us

Malappuram

വിവാഹ സത്ക്കാരത്തിന് പോകുംവഴി മര്‍ദിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരൂര്‍: വിവാഹ സല്‍ക്കാരത്തിന് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ആലുക്കല്‍ കടപ്പുറം അത്താക്കിന്റെ പുരയ്ക്കല്‍ സലാഹുദ്ദീനെ മര്‍ദിച്ച കേസിലാണ് പ്രതികളെ തിരൂര്‍ പോലീസ് പിടികൂടിയത്. കൂട്ടായി പടിഞ്ഞാറക്കര സ്വദേശികളായ ഹാജിയാരെ പുരയ്ക്കല്‍ മുന്‍സിര്‍ (19), കുട്ട്യാപ്പാന്റെ പുരയ്ക്കല്‍ മുബാറക്(20), കാക്കച്ചിന്റെ പുരയ്ക്കല്‍ മുഹമ്മദ് നൗഫല്‍ (20), അമ്മുട്ടിന്റെ പുരയ്ക്കല്‍ അര്‍ശാദ് (20), വാടിക്കല്‍ സ്വദേശികളായ കോടാലിന്റെ പുരയ്ക്കല്‍ റിശാദ് (20)മായിന്റകത്ത് അനീഷ് (21)എന്നിവരാണ് പിടിയിലായവര്‍. കഴിഞ്ഞ ദിവസം വാടിക്കലില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. പരാതിക്കാരന്റെ ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനിടെ നടന്ന വാക്കേറ്റത്തില്‍ രോഷാകുലരായ പ്രതികള്‍ സല്‍ക്കാരത്തിന് വരുന്നതിനിടെ പ്രതികാരം തീര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.