അനീഷ് മാസ്റ്ററുടെ ചിത്രം വെച്ചതിനെച്ചൊല്ലി സംഘര്‍ഷം

Posted on: October 28, 2015 11:52 am | Last updated: October 28, 2015 at 11:52 am
SHARE

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌കൂളില്‍ കലോത്സവത്തില്‍ അനീഷ് മാസ്റ്ററുടെ ചിത്രം വെച്ചതിനെച്ചൊല്ലി സംഘര്‍ഷം, കലോത്സവം നിര്‍ത്തി വെച്ചു. ഇന്നലെ നടന്ന കലോത്സവമാണ് നിര്‍ത്തിവെച്ചത്. സ്‌കൂള്‍ കലോത്സവവേദിയിലെ ഫഌക്‌സിലാണ് ഈ സ്‌കൂളിലെ അധ്യാപകനായിരുന്ന മരിച്ച അനീഷ് മാസ്റ്ററുടെ ഫോട്ടോ ഉണ്ടായിരുന്നത്. സ്‌കൂളിലേക്ക് അധ്യാപകര്‍ എത്തിയതും അനീഷ് മാസ്റ്ററുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു. ഇതറിഞ്ഞ് പുറത്തുനിന്നെത്തിയ ചിലര്‍ ബഹളം വെക്കുകയും ഫഌക്‌സ് വലിച്ചിടുകയും ചെയ്തു. വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തിയിരുന്നു. അനീഷ് മാസ്റ്ററുടെ ചിത്രമുള്ള ഫഌക്‌സ് വെച്ചുകൊണ്ട് പരിപാടി നടത്താന്‍ പാടില്ലെന്ന് ചിലര്‍ പറഞ്ഞതോടെ പരിപാടി നര്‍ത്തിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here