മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞത് ചട്ടലംഘനം: സി പി എം

Posted on: October 28, 2015 11:49 am | Last updated: October 28, 2015 at 11:49 am
SHARE

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ജയ ഓഡിറ്റോറിയത്തില്‍ ജനങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സി പി എം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പതിവ് ‘ജനസമ്പര്‍ക്ക’ പരിപാടി തന്നെയാണ് നടന്നത്. യു ഡി എഫ് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അപേക്ഷ തയ്യാറാക്കി ആളുകളെ എത്തിക്കുകയായിരുന്നു. അത് സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ചിലര്‍ക്ക് തൊഴില്‍ കൊടുക്കാമെന്ന് ഉറപ്പുനല്‍കുയും ചെയ്തു. ധനസഹായം ആവശ്യപ്പെട്ട അപേക്ഷകരോട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് സഹായം നല്‍കാമെന്നും ഉറപ്പുനല്‍കി. ഇതിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here