Connect with us

Palakkad

പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കിയില്ലെങ്കില്‍ നടപടി: ജില്ല കലക്ടര്‍

Published

|

Last Updated

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുസ്ഥലങ്ങളിലും റോഡുകളിലും ഇലക്ട്രിക്ക് പോസ്റ്റുകളിലും പതിച്ചിട്ടുളള രാഷ്ട്രീയ കക്ഷികളുടേയും സ്ഥാനാര്‍ഥികളുടേയും പോസ്റ്ററുകളും കൊടിത്തോരണങ്ങളും സ്വന്തം ചിലവില്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
അല്ലാത്ത പക്ഷം ജില്ലയിലെ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ അവ നീക്കം ചെയ്യുകയും അതിന്റെ ചിലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കുകയും ആ തുക സ്ഥാനാര്‍ഥിയുടെ പ്രചരണ ചിലവില്‍ ഉള്‍പ്പെടുത്തുന്നതുമാണ്. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പരമാവധി പ്രചരണ ചിലവ് 10000/- രൂപയും, ബ്ലോക്ക് മുന്‍സിപ്പാലിറ്റി സ്ഥാനാര്‍ഥികള്‍ക്ക് 30000/-വും ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് 60000/-വുമാണ്. ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുമ്പോഴുളള ചിലവ് സ്ഥാനാര്‍ഥികളുടെ പ്രചാരണചിലവില്‍ ഉള്‍ക്കൊള്ളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അയോഗ്യത ഉള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടി വരുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Latest