മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു; ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി

Posted on: October 27, 2015 11:48 pm | Last updated: October 27, 2015 at 11:48 pm
SHARE

dead-bodyതിരുവനന്തപുരം: ചികിത്സാപ്പിഴവു മൂലം മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതായി പരാതി. മാതൃഭൂമി ന്യൂസിലെ ക്യാമറാമാന്‍ റെജിമോന്‍ ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് റെജിമോനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിഡോക്ടറെ സസ്‌പെന്റ്‌ചെയ്തു. മെഡിക്കല്‍ കോളജിലെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ ഉറപ്പുനല്‍കി.