Connect with us

Gulf

ദുബൈ സോണ്‍ സാഹിത്യോത്സവ് 30ന്‌

Published

|

Last Updated

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ സാഹിത്യോത്സവ് ഈ മാസം 30ന് മുഹൈസിന ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും. െ്രെപമറി, ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 49 കലാ സാഹിത്യ ഇനങ്ങളില്‍ ഏഴ് സെക്ടറുകളില്‍ നിന്നും 350 ല്‍പരം പ്രതിഭകള്‍ മാറ്റുരക്കും.
സാഹിത്യോത്സവിനോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്കായി ചെറുകഥ, ഫോട്ടോഗ്രഫി, പ്രബന്ധ മത്സരങ്ങള്‍ യഥാക്രമം “ഒരുതുള്ളി”, “വഴിയോരക്കാഴ്ചകള്‍”, “ഐലന്‍ കുര്‍ദി നീ ഒരു പ്രതീകം” എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സമ്മാന വിതരണം വേദിയില്‍ നടക്കും. കുട്ടിക്കഥകള്‍, പഠനങ്ങള്‍, ചരിത്രങ്ങള്‍, ലേഖന സമാഹാരങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയ പ്രമുഖരുടെ രചനകള്‍ ഉള്‍കൊള്ളുന്ന ഐ പി ബി പുസ്തകമേളയും നഗരിയില്‍ സജ്ജീകരിക്കും.
മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ദഫ്മുട്ട്, സംഘ ഗാനം തുടങ്ങിയ വിവിധ ആസ്വാദന കലകളുമായി നടക്കുന്ന”മെഹ്ഫിലേമലബാര്‍” വൈകുന്നേരം നാലിനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന സാംസ്‌കാരിക സംഗമം ഏഴിനും നടക്കും.
മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങള്‍ രാവിലെ എട്ടിനുമുമ്പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.