ശൈഖ് മുഹമ്മദ് മാസിഡോണിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: October 27, 2015 9:02 pm | Last updated: October 27, 2015 at 9:02 pm
SHARE
440933754
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മാസിഡോണിയന്‍ പ്രധാനമന്ത്രി നിക്കോള ഗ്രുവെസ്‌കിയെ സ്വീകരിക്കുന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മാസിഡോണിയന്‍ പ്രധാനമന്ത്രി നിക്കോള ഗ്രുവെസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. മാസിഡോണിയന്‍ സംഘത്തെയും നയിച്ച് യു എ ഇ സന്ദര്‍ശനത്തിനെത്തിയ നിക്കോളയുമായി പരസ്പരം താത്പര്യമുള്ള വിഷയങ്ങള്‍ ശൈഖ് മുഹമ്മദ് ചര്‍ച്ച ചെയ്തു.
വിവര സാങ്കേതികവിദ്യ, സ്മാര്‍ട് ഗവണ്‍മെന്റ് ട്രാന്‍സ്‌പൊമേഷന്‍, പശ്ചാത്തല വികസനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ പങ്കാളിത്തമാണുള്ളതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇരട്ടനികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെക്കുന്ന ചടങ്ങിലും മാസിഡോണിയന്‍ പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here