Connect with us

Ongoing News

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി തന്നെ: പൂനൈ വിജയം രണ്ടിനെതിരെ മൂന്ന് ഗോളിന്‌

Published

|

Last Updated

പുനെ: ഛത്രിപതി ശിവജി സ്‌റ്റേഡിയത്തില്‍ കേരളബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്ഥിതി തഥൈവ ! തോല്‍വിയൊഴിയാതെ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട ഐ എസ് എല്ലില്‍ നാല് പോയിന്റോടെ ഏറ്റവും അടിത്തട്ടില്‍. ഹോംഗ്രൗണ്ടില്‍ എഫ് സി പൂനെ സിറ്റി 3-2നാണ് കേരളത്തിന്റെ പോരാട്ടത്തെ മറിച്ചിട്ടത്. പന്ത്രണ്ട് പോയിന്റോടെ പൂനെ ഒന്നാംസ്ഥാനത്ത്. ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ആതിഥേയരായ പുനെയെ ഞെട്ടിച്ചവര്‍ സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങിയത്. മലയാളി താരം മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും നേടിയത്. ഉചെ ഹോം ടീമിനായി ഡബിള്‍ നേടി. സാന്‍ലി വിജയഗോളും.
മുപ്പത്ത് മിനിറ്റില്‍ നാല് തവണ വല കുലുക്കി പകുതി സമയത്ത് ഒപ്പത്തിനൊപ്പമായി പരിഞ്ഞശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 71ാം മിനിറ്റില്‍ തുന്‍ജെ സാന്‍ലിയാണ് വിജയഗോള്‍ വലയിലാക്കിയത്. രണ്ടാം പകുതിയില്‍ വീണ ഏക ഗോളും ഇതാണ്.
56ാം സെക്കന്‍ഡില്‍ വല കുലുക്കിയ മുഹമ്മദ് റാഫിയാണ് ഗോള്‍വര്‍ഷത്തിന് തുടക്കമിട്ടത്. വലതു വിംഗില്‍ നിന്ന് സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍ ക്രിസ് ഡാഗ്‌നല്‍ നല്‍കിയ മനോഹരമായ ക്രോസ് ചാടി പിഴയ്ക്കാതെ കുത്തി വലയിലിടുയായിരുന്നു. അധികം കാക്കേണ്ടിവന്നില്ല. ഉജ്വലമായി തന്നെ ഉചെ പകരം വീട്ടി.
അതും അടിക്കടി എന്നതുപോലെ. നിക്കി ഷൂറെ ബോക്‌സിലേയ്ക്ക് കോരിയിട്ട പന്ത് മൂന്ന് വാര അകലെവച്ച് വെടിയുണ്ട കണക്ക് പോസ്റ്റിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു കാലു ഉചെ.
ഉചെ തന്നെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. ഇത്തവണയും തുടക്കമിട്ടത് ഷുറെ തന്നെ. രണ്ട് കളിക്കാരെ വെട്ടിച്ച് ബോക്‌സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ ഷുറെ പന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ ഉചയ്ക്ക് കൊടുത്തു. ഉചെഷുറെ കൂട്ടുകെട്ടിന്റെ ഈ നീക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനും ഗോളി ബൈവാട്ടര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു പരാജയത്തിലേയ്ക്ക് നീങ്ങുമ്പേള്‍ വീണ്ടും റാഫിയുടെ ഹെഡര്‍ഗോള്‍. വലതു പോസ്റ്റില്‍ നിന്നു പറന്നിറങ്ങിയ ക്രോസ് റാഫി ആദ്യം കുത്തിയപ്പോള്‍ വിലങ്ങുതടിയായി വലതു പോസ്റ്റ് നിന്നു. അവിടെ നിന്ന് തട്ടിത്തെറിച്ച് ഇടതു പോസ്റ്റിന് സമീപത്തൂടെ വലയിലേയ്ക്ക് നീങ്ങുമ്പോള്‍ തടയാന്‍ പുണെ പ്രതിരോധത്തിന് കഴിഞ്ഞില്ല. മത്സരം വീണ്ടും ഒപ്പത്തിനൊപ്പം. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മൂന്ന് മത്സരം കളിച്ച റാഫിയുടെ ലീഗിലെ നാലാം ഗോളായിരുന്നു ഇത്.
പൂനെയുടെ മധ്യനിരക്ക് മുന്നില്‍ കേരള പ്രതിരോധവും മധ്യനിരയും പലപ്പോഴും ഇതില്‍ തകര്‍ന്നു തരിപ്പണമായി. ഇതിന്റെ ഫലമാണ് 72ാം മിനിറ്റില്‍ അവരുടെ വിജയഗോളും. ഇക്കുറിയും ഗോളിനുള്ള പാസ് തളികയില്‍ എന്നോണം നല്‍കിയത് നിക്കി ഷുറെ തന്നെ.
ആവര്‍ത്തിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമ്മര്‍ദത്തിലായി. എന്നാല്‍ സീസണിലെ നാലാം ഗോള്‍ സ്വന്തമാക്കി 30ാം മിനിറ്റില്‍ റാഫി ഗോള്‍ മടക്കിയതോടെ ഇരു ടീമുകളും തുല്യ നിലയിലെത്തി. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതി ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.
എന്നാല്‍ മത്സരത്തിന്റെ 72ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി പുനെയ്ക്കുവേണ്ടി സാന്‍ലി ഗോള്‍വലകുലുക്കി. അവസാന നിമിഷംവരെ സമനിലയ്ക്കുള്ള സാധ്യത തെളിഞ്ഞിരുന്നെങ്കിലും ലക്ഷ്യങ്ങള്‍ പിഴച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

---- facebook comment plugin here -----

Latest