Connect with us

Ongoing News

അമിത് മിശ്രയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Published

|

Last Updated

ബംഗളുരു: ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബംഗളുരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ശാരീരികമായി ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനു ശേഷം അദ്ദേഹത്തെ വിട്ടയച്ചതായി ബംഗളുരു ഡിസിപി അറിയിച്ചു.
ബംഗളുരുവില്‍വച്ച് കഴിഞ്ഞ മാസമാണ് കൈയേറ്റം നടന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപിനിടെ താരം തന്നെ ശാരീരികമായി മര്‍ദിച്ചെന്ന് യുവതി അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.