ഹിറ്റ്‌ലര്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ മോദിയുടെ ശ്രമം: ആന്റണി

Posted on: October 27, 2015 2:52 pm | Last updated: October 28, 2015 at 12:03 am
SHARE

antonyതിരുവനന്തപുരം: ഹിറ്റ്‌ലര്‍ മോഡല്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിക്കുന്ന അവസ്ഥയാണ്. ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസും സംഘപരിവാറുമാണ്. ജനങ്ങളെ മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തില്‍ തമ്മിലടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആന്റണി പറഞ്ഞു.
ഹിറ്റ്‌ലര്‍ പണ്ട് നടപ്പിലാക്കിയ കാര്യങ്ങളാണ് ആര്‍എസ്എസ് ഇപ്പോള്‍ ചെയ്യുന്നത്. ദലിതരെ ചുട്ടെരിക്കുന്നു. ആര്‍എസ്എസിന് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ കൊല്ലാനും അവര്‍ക്ക് മടിയില്ല. മോദിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും ആന്റണി പറഞ്ഞു.
മുസ്‌ലിം ലീഗും കോണ്‍ഗ്രസുമായുള്ള ബന്ധം പതിറ്റാണ്ടുകളായി ഉള്ളതാണെന്നും അതിന് പോറലേല്‍ക്കില്ലെന്നും ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here