പ്രവാസിവായന: ഖത്തര്‍ പ്രചാരണ ക്യാമ്പയിനിന് തുടക്കമായി

Posted on: October 27, 2015 12:56 am | Last updated: October 27, 2015 at 12:56 am
SHARE

ദോഹ: പ്രവാസിവായന പ്രചാരണ ക്യാമ്പയിനിന്റെ ഖത്തര്‍ ദേശീയതല പ്രഖ്യാപനം ദോഹയിലെ ഹസനിയ്യ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രവാസിവായന മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ക്യാമ്പയിന്‍ പ്രഖ്യാപനം നടത്തി. പരിപാടിയില്‍ യൂനിറ്റ്, സെന്‍ട്രല്‍, നാഷനല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രവാസിവായന വിതരണക്കാരും പങ്കെടുത്തു. സെന്‍ട്രല്‍ ടാര്‍ജറ്റ്, സര്‍ക്കുലര്‍, വരിക്കാരെ ചേര്‍ക്കാനുള്ള ഫോറം എന്നിവ വിതരണം ചെയ്തു. ദേശീയ തലത്തില്‍ ടാര്‍ജ്ജറ്റിന്റെ 200 ശതമാനം മറികടക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ വിജയിത്തിനായി അഹ്മദ് സഖാഫി പേരാമ്പ്ര ചെയര്‍മാനും മുഹമ്മദ് ഷാ ആയഞ്ചേരി കണ്‍വീനറുമായ 15 അംഗ പ്രാചരണ സമിതി രൂപവത്കരിക്കുകയും ചെയ്തു. ഖത്തര്‍ നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാരുടെ അധ്യക്ഷതിയില്‍ അഹ്മദ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here