Connect with us

Business

അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ തളര്‍ച്ച; കുരുമുളക് വില ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: ആഭരണ വിപണികളില്‍ സ്വര്‍ണം പവന് 19,960 രൂപയില്‍ നിന്ന് 20,080 രൂപയായി. ഒരു ്രഗാമിന്റെ വില 2510 രൂപ. ലണ്ടനില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1189 ഡോളറില്‍ നിന്ന് 1158 ലേക്ക് ഇടിഞ്ഞ ശേഷം 1164 ഡോളറിലാണ്.
വെളിച്ചെണ്ണ വിപണി ദീപാവലി അടുക്കുന്നതോടെ ചൂടുപിടിക്കുമെന്നാണ് വെളിച്ചെണ്ണ ഉല്‍പാദകരുടെ കണക്ക് കൂട്ടല്‍. കൊച്ചിയില്‍ എണ്ണ 10,400 രൂപയിലാണ്. തമിഴ്‌നാട്ടിലെ മില്ലുകാരില്‍ നിന്ന് വില്‍പ്പന സമ്മര്‍ദം കുറഞ്ഞാല്‍ വെളിച്ചെണ്ണക്കും കൊപ്രക്കും മികവ് നേടാനാകും. കൊപ്ര 7035 രൂപയിലാണ്.
കുരുമുളകിന് വിദേശ ഓര്‍ഡറില്ലെങ്കിലും ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ ഉല്‍പ്പന്ന വില ഉയര്‍ന്നു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വാരാന്ത്യം 64,700 രൂപയിലാണ്. ദീപാവലി വേളയിലെ ആവശ്യങ്ങള്‍ക്കായി ഉത്തരേന്ത്യക്കാര്‍ രംഗത്തുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 11,100 ഡോളറാണ്. തുലാവര്‍ഷം സജീവമാകുമെന്ന കണക്ക് കൂട്ടലിലാണ് കാര്‍ഷിക മേഖല. മഴയുടെ ലഭ്യത ഉയര്‍ന്നാല്‍ അടുത്ത സീസണില്‍ വിളവ് മെച്ചപ്പെടാം.
ചൈനീസ് മാന്ദ്യം മുന്‍ നിര്‍ത്തി ടോക്കാമില്‍ നിന്ന് നിക്ഷേപകര്‍ അല്‍പ്പം പിന്‍തിരിഞ്ഞു. ജപ്പാനില്‍ റബ്ബര്‍ കിലോഗ്രാമിന് 82 രൂപയിലും ബാങ്കോക്കില്‍ 85 രൂപയിലുമാണ്. ഇന്ത്യയില്‍ നിരക്ക് 114 രൂപയാണ്. ആഗോള വിപണിയില്‍ റബ്ബര്‍ ആറ് വര്‍ഷത്തെ താഴ്ന്ന വിലയിലാണ്. വിനിമയ വിപണിയില്‍ യെന്നിന്റെ ചാഞ്ചാട്ടവും ക്രൂഡ് ഓയില്‍ വിലയിലെ ചലനങ്ങളും റബ്ബറിനെ സ്വാധീനിച്ചു. നാലാം ഗ്രേഡ് 11,400 രൂപയിലും അഞ്ചാം ഗ്രേഡ് 11,300 ലുമാണ്. ചുക്ക് വിലയില്‍ കാര്യമായ മാറ്റമില്ല. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞു. വിപണിയുടെ പ്രതീക്ഷക്ക് ഒത്ത് ശൈത്യകാല ഡിമാന്‍ഡ് ഇനിയും ഉയര്‍ന്നിട്ടില്ല. വിവിധയിനം ചുക്ക് 18,500-20,000 രൂപയിലാണ്.

Latest