Connect with us

Palakkad

നെല്ലിയാമ്പതി എ വി ടി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ വനംവകുപ്പ് തീരുമാനം

Published

|

Last Updated

പാലക്കാട്: നെല്ലിയാമ്പതി എ വി ടി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിക്കാന്‍ വനംവകുപ്പ് തീരുമാനം. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ എ വി ടിയുടെ അധീനതയിലുള്ള 2553 ഏക്കര്‍ സ്ഥലം തിരിച്ചെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനം.
വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വനസംരക്ഷണ വിഭാഗം അഡീഷനല്‍ പി സി സി എഫ്, ഒലവക്കോട് ചീഫ് കണ്‍സര്‍വേറ്റര്‍, നെല്ലിയാമ്പതി റൈഞ്ച് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കമ്പനിയെ ഹിയറിംഗിന് വിളിക്കാനും തീരുമാനിച്ചു. മണലാരൂ, പോത്തുപ്പാറ, കരടിമല, ലില്ലി, മണലാരൂ കൊച്ചി, വിക്ടോറിയ, മോങ്ക് വുഡ് തുടങ്ങിയ എസ്‌റ്റേറ്റുകളാണ് എ വി ടിയുടെ കീഴിലായി നെല്ലിയാമ്പതിയിലുള്ളത്. ഇതില്‍ മോങ്ക് വുഡിന്റെ കൈവശമുണ്ടായിരുന്ന 232 ഏക്കര്‍ഭൂമിയുടെ പാട്ടകരാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ബാക്കിയുള്ള 65.29 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനാണ് നടപടി.—
പാട്ടഭൂമി പണയം വെച്ച് ബേങ്ക് വായ്പയെടുക്കരുതെന്ന നിബന്ധന ലംഘിച്ച് 2004ല്‍ രണ്ട് കോടി രൂപ വായ്പ എടുത്തതാണ് കരാര്‍ ലംഘനം. ഇതിന് പുറമെ വനഭൂമി വില്‍പന നടത്തിയതായും കണ്ടെത്തി. 1943ല്‍ അഞ്ച് എസ്‌റ്റേറ്റുകളും 1947ലും 1961ലും ഓരോ എസ്‌റ്റേറ്റ് വീതവുമാണ് എ വി ടി പാട്ടത്തിനെടുത്തത്. നിലവിലുള്ള മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിച്ചുകൊണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് വനംവകുപ്പ് ആലോചിക്കുന്നത്. പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ നിലവില്‍ പത്തോളം എസ്റ്റേറ്റുകള്‍ വനംവകുപ്പ് നേരത്തേ എറ്റെടുത്തിരുന്നു.— മണലാരൂ 621.—59 ഏക്കര്‍, പോത്തുപ്പാറ – 150.—44 ഏക്കര്‍,കരടി 272.—78 ഏക്കര്‍,ലില്ലി 213.—58 ഏക്കര്‍,മണലാരൂ കൊച്ചി 609.—93 ഏക്കര്‍,വിക്ടോറിയ 619 .—45 ഏക്കര്‍,മോങ്ക് വുഡ് 65. 29 ഏക്കര്‍ എന്നിവയാണ് ഏറ്റെടുക്കുന്ന എവിടിയുടെ എസ്റ്റേറ്റുകള്‍.