ഉമ്മന്‍ ചാണ്ടി രാത്രിയില്‍ ബിജെപിക്കാരനായി മാറുമെന്ന് വി.എസ്‌

Posted on: October 26, 2015 10:37 pm | Last updated: October 27, 2015 at 10:02 am

VSതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി പകല്‍ കോണ്‍ഗ്രസുകാരനും രാത്രി ബിജെപിക്കാരനാണെന്നും അച്യുതാനന്ദന്‍ വിമര്‍ശിച്ചു. ബിജെപിയോടു മുഖ്യമന്ത്രിക്കു മൃദു സമീപനമാണെന്ന സിപിഎം പിബി അംഗം പിണറായി വിജയന്റെ വിമര്‍ശനത്തോടു നേരത്തെ മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. പിണറായിയുടെ ആര്‍എസ്എസ്-ബിജെപി വിരോധം അവസരവാദമാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.